വചനം
ലിവിംഗ് വേട് ട്രസ്റ്റ്‌ — ക്രിസ്ത്യാനികൾക്കുള്ള ഈ-ബുക്കുകൾ ഡൗൺലോഡ് ചെയ്യുക

വിശ്വാസത്തിന്റെ ആഴം വർദ്ധിപ്പിക്കുവാനുള്ള
ഏഴ് പുസ്തകങ്ങൾ

ഏതൊരു ക്രിസ്ത്യാനിയും വായിച്ചിരിക്കേണ്ട ഒരു അടിസ്ഥാനപരമായ പരമ്പര. പ്രത്യേകിച്ച് വിശ്വാസം ആഴത്തിലാക്കാനും വളർത്താനും ആഗ്രഹിക്കുന്ന ഗൗരവമുള്ള വിശ്വാസികൾക്കുള്ളത്. ബൈബിൾ മനസ്സിലാക്കുവാനും, ദിവ്യ ജീവനിൽ വളരുവാനും, നമ്മുടെ ദൈനംദിന ജീവിതത്തിൽ ക്രിസ്തുവിനെ കൂടുതൽ അനുഭവമാക്കുവാനും ഈ പുസ്തകങ്ങൾ നമ്മെ സഹായിക്കും.

ഈ പരമ്പര മൂന്ന് സെറ്റുകളായി ക്രമീകരിച്ചിരിക്കുന്നു, ഓരോന്നും അവസാനത്തേതിനു മുകളിൽ പണിയപ്പെടുന്നതിലൂടെ ദൈവവചനത്തിന്റെയും ക്രിസ്തീയ അനുഭവത്തിന്റെയും പുരോഗമനപരവും സമ്പന്നവുമായ പഠനം വാഗ്ദാനം ചെയ്യുന്നു. വ്യക്തിപരമായ വായനയ്ക്കും പഠനത്തിനും അവ ലഭ്യമാണ്.

Mobile
Desktop
Tablet
ഞങ്ങളെക്കുറിച്ച്

ക്രിസ്തീയ ജീവിതത്തെ പോഷിപ്പിക്കുന്ന പുസ്തകങ്ങൾ

വാച്ച്മാൻ നീയും അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സഹപ്രവർത്തകനായ വിറ്റ്നസ് ലീയും ചേർന്ന് ക്രിസ്ത്യാനികൾക്കായി എഴുതിയ ഏഴ് പുസ്തകങ്ങൾ അടങ്ങുന്ന ഒരു പരമ്പരയെ ലിവിംഗ് വേഡ് ട്രസ്റ്റ് വിതരണം ചെയ്യുന്നു. ആയിരക്കണക്കിന് ക്രിസ്തീയ അന്വേഷകർ ഈ പുസ്തകങ്ങൾ അവരുടെ ആത്മീയ യാത്രയിൽ സഹായകരമാണെന്ന് കണ്ടെത്തുന്നു.

ആഴമേറിയ ബൈബിൾപരമായ ഗ്രാഹ്യം
ദൈനംദിന ജീവിതത്തിന് ബാധകമായ തിരുവെഴുത്തുകളെക്കുറിച്ചുള്ള പുതുമയുള്ളതും പ്രായോഗികവുമായ ഗ്രാഹ്യം നേടുവിൻ.
വിശ്വാസത്തിന്റെ ഏതൊരു ഘട്ടത്തിനുമുള്ളത്
ആത്മീയ വളർച്ച അന്വേഷിക്കുന്ന ഏതൊരു വിശ്വാസിക്കും ഉചിതമായത്.
വ്യത്യസ്ത ഫോർമാറ്റുകളിൽ ലഭ്യമാണ്
ഡൗൺലോഡ് — ഏത് ഡിവൈസിലും ഏത് സമയത്തും ഓഫ്ലൈൻ ആയിട്ടും വായിക്കാം.
ക്രിസ്ത്യാനികൾക്കുള്ള ഈ-ബുക്കുകൾ

എക്സ്പ്ലോർ & ഡൗൺലോഡ്

ക്രിസ്തീയ ജീവിതത്തിന്റെ അടിസ്ഥാന മൂലകങ്ങൾ, വാല്യം 1
Basic Elements of the Christian Life
ഒരു സംതൃപ്തമായ ക്രിസ്തീയ ജീവിതത്തിന്റെ അടിസ്ഥാന മൂലകങ്ങൾ കണ്ടെത്തുക
ദൈവത്തിന്റെ നിത്യ പദ്ധതിയുമായി പൊരുത്തപ്പെടുന്ന ഒരു ദൈനംദിന ജീവിതവും സംതൃപ്തമായ ഒരു ക്രിസ്തീയ ജീവിതവും എങ്ങനെ നേടാം എന്നതിനെക്കുറിച്ചുള്ള സംക്ഷിപ്തവും എന്നാൽ പ്രായോഗികവുമായ മാർഗ്ഗനിർദ്ദേശം.
ക്രിസ്തീയ ജീവിതത്തിന്റെ അടിസ്ഥാന മൂലകങ്ങൾ, വാല്യം 2
Basic Elements of the Christian Life
ക്രിസ്തീയ ജീവിതത്തിന്റെ അടിസ്ഥാന മൂലകങ്ങൾ, വാല്യം 3
Basic Elements of the Christian Life
സർവവും ഉൾക്കൊള്ളുന്നവനായ ക്രിസ്തു
The All-Inclusive Christ
തന്റെ അപ്രമേയ ധനത്താൽ യേശു കൃസ്തുവിന്റെ പരിജ്ഞാനത്തെ വർദ്ധിപ്പിക്കുവിൻ
ആവർത്തനപുസ്തകത്തിലെ നല്ല ദേശത്തിന്റെ ഛായാചിത്രത്തിൽ നിന്ന് എടുത്ത, ദൈനംദിന ക്രിസ്തീയ ജീവിതത്തിൽ ക്രിസ്തുവിന് നിങ്ങൾക്ക് എന്തായിരിക്കുവാൻ കഴിയും എന്നതിന്റെ വിപുലീകൃത വീക്ഷണം.
ദൈവത്തിന്റെ വ്യവസ്ഥ
The Economy of God
തന്റെ വിശ്വാസികളോടുള്ള തന്റെ ഹിതത്തെയും ദൈവത്തിന്റെ പദ്ധതിയെയും കുറിച്ചുള്ള ആഴമായ ഗ്രാഹ്യം നേടുവിൻ
ബൈബിളിന്റെ പ്രധാന ഉദ്ദേശ്യവും ചിന്തയും വെളിപ്പെടുത്തുന്നു - മനുഷ്യനിലൂടെ ദൈവഹിതം എങ്ങനെ നിറവേറ്റപ്പെടുന്നുവെന്നും ഓരോ വിശ്വാസിയും എങ്ങനെ ഒരു പ്രധാനപ്പെട്ട അംഗമാണെന്നും വെളിപ്പെടുത്തുന്നു.
ജീവന്റെ പരിജ്ഞാനം
The Knowledge of Life
ഒരു വിശ്വാസിയുടെ വളർച്ചയ്ക്ക് ദിവ്യ ജീവൻ എങ്ങനെ സുപ്രധാനമായിരിക്കുന്നുവെന്ന് പഠിക്കാം.
പെരുമാറ്റത്തെ മെച്ചപ്പെടുത്തുന്നതിനേക്കാൾ ആഴത്തിൽ ക്രിസ്തീയ ജീവിതത്തിന്റെ പാത വ്യക്തമായി വെളിപ്പെടുത്തുന്നു — ദൈവത്തിന്റെ ജീവൻ എന്താണെന്നും അത് വിശ്വാസികൾക്ക് നൽകുന്നതെല്ലാം വെളിപ്പെടുത്തുന്നു.
മഹത്വപൂർണമായ സഭ
The Glorious Church
ദൈവം സഭയെ എങ്ങനെ കാണുന്നുവെന്ന് കാണുക: ജനിച്ചതും, സ്വർഗ്ഗീയവും, മഹത്വപൂർണവും.
നാല് പ്രമുഖ ബൈബിൾ വ്യക്തികളിലൂടെ ദൈവത്തിന്റെ വീക്ഷണകോണിൽ നിന്ന് സഭയെ കാണുക, അതിശയകരമായ ആത്മീയ വെളിച്ചം സ്വീകരിക്കാം.

പ്രധാനപ്പെട്ട അറിയിപ്പ്

വ്യക്തിപരമായ വായന, പഠനം, കൂടുതൽ വ്യക്തിപരമായ ഉപയോഗം എന്നിവയ്ക്കായി മാത്രം ഉദ്ദേശിച്ചിട്ടുള്ള ക്രിസ്തീയ സാഹിത്യത്തെയും വിശുദ്ധ ബൈബിളിന്റെ ഉപദേശങ്ങളെയും കുറിച്ചുള്ള ഇന്റർനെറ്റ് ഉറവിടങ്ങൾ ലിവിംഗ് വേഡ് ട്രസ്റ്റ് നൽകുന്നു. യേശുക്രിസ്തുവിന്റെ ജീവിതത്തിലും ഉപദേശങ്ങളിലും താൽപ്പര്യമുള്ള ഏതൊരാൾക്കും വേണ്ടിയുള്ളതാണ് ലഭ്യമാക്കിയിരിക്കുന്ന ഈ പ്രസിദ്ധീകരണങ്ങളും ഉള്ളടക്കവും. ക്രിസ്ത്യാനികൾക്കും, ക്രിസ്തീയ ദൈവശാസ്ത്രത്തിലും വിശുദ്ധ ബൈബിളിലും വ്യക്തിപരമായ താൽപ്പര്യമുള്ള വായനക്കാർക്കും ഉപയോഗിക്കുവാനാണ് ഇത് ഉദ്ദേശിച്ചിട്ടുള്ളത്. എല്ലാ ഉള്ളടക്കങ്ങളുടെയും മെറ്റീരിയലുകളുടെയും അഭിഗമ്യം, ഉപയോഗം, പ്രചരണം എന്നിവ പൂർണ്ണമായും സ്വമേധയാ ഉള്ളതും സ്വന്ത താല്പര്യത്തിന് അടിസ്ഥാനമാക്കിയുള്ളതുമാണ് .